ജോര്‍ദാന്‍: ഇസ്രായേല്‍-പാലസ്തീന് പ്രതിനിധികള്‍ അനുരഞ്ജന ചര്‍ച്ചയ്ക്കു തയ്യാറാകുന്നു. ഇസ്രായേല്‍ സ്ഥാനപതി യിഷാഖ് മോല്ക്കോയും പാലസ്തീനിയന്‍ പ്രതിനിധി സായേബ് എര്കത്തും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ കൂടിക്കാഴ്ച നടത്തും.
എന്നാല്‍ ഇരു രാജ്യത്തേയും അധികൃതര്‍ സമാധാന ചര്‍ച്ചകള്‍ ഉടനടി പുനരാരംഭിക്കുന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്കാന് തയ്യാറായിട്ടില്ല. ഇസ്രായേല്‍ -പാലസ്തീന് അധികൃതര്‍ ചര്‍ച്ചയെ സംബന്ധിച്ച് പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ലെന്ന് ബിബിസി റിപ്പോര്‍ട്ടര്‍ കെവിന് കൊണ്ണോലി റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധിക്കാത്തതില്‍ പരസ്പരം പഴിചാരുന്നത് ഒഴിവാക്കുന്നതിനാണ് ഇരുരാജ്യവും പ്രഥമ പരിഗണന നല്‍കുന്നതെന്ന് കെവിന് പറയുന്നു.
ജോര്‍ദാന്റെ പരിശ്രമങ്ങള്‍ പ്രശ്നപരിഹാരത്തിനുള്ള അവാസനനിമിഷ ശ്രമമാണെന്ന് ചര്‍ച്ചയ്ക്ക് മുന്നോടിയായി റാമഹ്ലയില് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എര്കത്ത് പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഇരുരാജ്യങ്ങളും മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ജോര്‍ദ്ദാന്റെ പരിശ്രമങ്ങളോട് ഇസ്രായേല്‍ സര്‍ക്കാര്‍ പരസ്പരപൂരകമായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്ക് ആഥിത്യം വഹിക്കുന്നത് ജോര്‍ദാനാണ്.
യുഎസ്, യൂറോപ്യന്‍ യൂണിയന്, റഷ്യ, യുഎന്‍ എന്നീ രാജ്യങ്ങള്‍ ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കും. ഈ മാസം അവസാനിക്കും മുമ്പേതന്ന അനുരഞ്ജന ചര്‍ച്ച പുനരാരംഭിക്കും.
എന്നാല്‍ പാലസ്തീന് ഇസ്ലാമിക ഗ്രൂപ്പായ ഹമാസ് പ്രതിനിധികള്‍ അനുരഞ്ജന ചര്‍ച്ചകളില്‍ അവര്‍ക്കുള്ള അതൃപ്തി അറിയിച്ചു. രാഷ്ട്രീയപരമായി അപകടം നിറഞ്ഞ ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയും പാലസ്തീന് അധികൃതര്‍ ചര്‍ച്ച ബഹിഷ്കരിക്കുകയും ചെയ്യണമെന്ന് ഹമാസ് വക്താവ് സാമി അബു സുഹൃ പറഞ്ഞു.
വെസ്റ്റ് ബാങ്കിലുള്ള ജൂത കെട്ടിടങ്ങള്‍ നീക്കംചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ മരവിപ്പിക്കാന്‍ ഇസ്രായേല്‍ വിസമ്മതിച്ചതിനാല്‍ 2010 സെപ്തംബര്‍ മുതല്‍ സമാധാന ചര്‍ച്ചകള്‍ക്ക് കാലതാമസം നേരിടുകയാണ്. വെസ്റ്റ് ബാങ്കില്‍ അഞ്ച് ലക്ഷത്തിലേറെ ജൂതകുടുംബങ്ങളാണ് താമസിക്കുന്നത്. അന്താരാഷ്ട്ര നിയമം അനുസരിച്ച് ഇവരുടെ താമസം അനധികൃതമാണെന്ന വാദം ഇസ്രായേല്‍ എതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: