കൊച്ചി : അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. വേതന വര്‍ധനവ് നടപ്പാക്കുക, ഡ്യൂട്ടി സമയം കുറയ്ക്കുക, സംഘടന രൂപീകരിച്ചതിന്റെ പേരില്‍ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.
യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണു സമരം നടക്കുന്നത്. 70 ശതമാനം നഴ്സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. സംഘടനയുടെ ആവശ്യങ്ങള്‍ അഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു മാനേജ്മെന്റിനെ കാണാനെത്തിയ നാലു നഴ്സുമാരെ പിരിച്ചുവിട്ടിരുന്നു. ഇന്നു രാവിലെ ഏഴരയോടെയാണ് സമരം ആരംഭിച്ചത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: