നെടുമ്പാശ്ശേരി: ചെങ്ങമനാട് സരസ്വതിവിദ്യാനികേതന്‍ ഹൈസ്കൂളിലെ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒക്ടോബര്‍ 2 മുതല്‍ നടന്നുവരുന്ന സാമൂഹ്യതിന്മയ്ക്കെതിരെ സ്ത്രീശക്തി എന്ന ബോധവല്‍ക്കരണ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി ലഹരിയ്ക്കെതിരെ വിദ്യാര്‍ത്ഥികളുടെ സൈക്കിള്‍ റാലി സംഘടിപ്പിച്ചിരിക്കുന്നു. ജനുവരി 2-ാം തീയതി തിങ്കളാഴ്ച രാവിലെ 9.30ന് വിദ്യാലയാങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന സൈക്കിള്‍ റാലി മന്ത്രി കെ.വി.ഇബ്രാഹിംകുഞ്ഞ് ഫ്ലാഗ് ഓഫ് ചെയ്യും. പൊയ്ക്കാട്ടുശ്ശേരി, മേയ്ക്കാട്, ടെല്‍ക്, കരിയാട്, തുരുത്തിശ്ശേരി, അത്താണി വഴി വിദ്യാലയത്തില്‍ തിരിച്ചെത്തുന്ന സൈക്കള് റാലിയില്‍ 150 പേര് പങ്കെടുക്കും.
ജനുവരി 1,2 തീയതികളിലായി നടക്കുന്ന വ്യക്തിത്വവികാസശിബിരത്തില് കുട്ടികളില്‍ ജീവിതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി വിവിധ ക്ലാസുകള്‍ നടക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.ആര്.രവിന്ദ്രന് പിള്ള, സംസ്ഥാന നൈതിക പ്രമുഖ് ആര്.ചന്ദ്രശേഖരന്, യോഗാചാര്യന് സംപൂജ്യ സ്വാമി ഗോരഖ്നാഥ്, ബിഹേവിയര്‍ തെറാപ്പിസ്റ്റ് അനൂപ് വൈക്കം, കാഞ്ഞിരമറ്റം സുകുമാരന്‍, ആര്.വി.ജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. സൈക്കിള്‍ റാലിക്ക് ശേഷം നടക്കുന്ന മാതൃപൂജാചടങ്ങില് കുട്ടികള്‍ അമ്മമാരുടെ കാലുകള്‍ കഴുകി പൂജനടത്തും സമാപനസഭയില്‍ സീമാകല്യാണ് സമിതി അഖിലഭാരതീയ സഹസംഘടനാ കാര്യദര്‍ശി എ.ഗോപാലകൃഷ്ണന് സമാപന പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: