നമുക്ക് ഒരേ ഒരു വ്യക്തിത്വമേയുള്ളൂവെന്ന് നമ്മള് കഴിയുന്നത്. യഥാര്‍ത്ഥത്തിലുള്ള നമ്മളും സങ്കല്പത്തിലുള്ള നമ്മളും രണ്ടും രണ്ടാണ്. അരാകണമെന്നാണോ നമ്മള് നിശ്ചയിക്കുന്നത് ആ വ്യക്തിത്വത്തെയാണ് നമ്മള് നിരീക്ഷിക്കേണ്ടത്.
പുറമേയുള്ള ലോകത്തെ നിരീക്ഷിക്കുന്നതിനൊപ്പം നമ്മുടെയുള്ളിലുള്ള ലോകത്തെയും നിരീക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.
നമ്മുടെ സങ്കല്പമാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നതെന്ന് നമുക്കപ്പോള്‍ മനസ്സിലാകും. നമ്മള് നമ്മുടെ സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്നു. ഇതിനെ ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഭര്‍ത്താവ് എങ്ങനെയായിരിക്കണമെന്നും ഭാര്യ എങ്ങനെയായിരിക്കണമെന്നമെന്നുമൊക്കെ അവര്‍ വെറുതെ സങ്കല്പിക്കുന്നു. ഈ സങ്കല്പങ്ങള് തകരുമ്പോള്‍ മനസ്സിന് മുറിവേല്ക്കുന്നു. യാഥാര്‍ത്ഥ്യം എന്താണോ അത് സ്വീകരിക്കാന്‍ മനസ്സിനെ പ്രാപ്തമാക്കിയാല്‍ മുറിവേല്ക്കുകയചില്ല.
സങ്കല്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെപ്പോഴുമുണ്ട്. പക്ഷേ, സങ്കല്പങ്ങള്ക്കനുസരിച്ചല്ല ലോകത്ത് കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയും നമുക്കുണ്ടാകണം.
മറ്റുള്ളവരുടെ സങ്കല്പരൂപങ്ങള് മനസ്സില്‍ വരയ്ക്കുന്ന നമ്മള് വിഷമിക്കേണ്ടിവരുന്നു. ഈ തിരിച്ചറിവ് നിരീക്ഷണങ്ങള്‍ക്ക് കൃത്യതയേകുന്നു. ഇത് ബന്ധങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മനസ്സില്‍ പലതും സങ്കല്പിക്കുമ്പോള് ജീവിതം മനോഹരമാണ്. എന്തു വേണമെങ്കിലും സങ്കല്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. പക്ഷേ, സങ്കല്പങ്ങളെ യാഥാര്‍ത്ഥ്യമാണെന്ന് തെറ്റിദ്ധരിക്കരുത്. സങ്കല്പിക്കുന്നത് സത്യമായി ഭവിക്കുന്നതുവരെ അത് വെറും സങ്കല്പം മാത്രമാണ്. അതുകൊണ്ട് സങ്കല്പങ്ങളെ ഉപേക്ഷിക്കുന്നത് ഒരു രീതിയിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. സമര്‍പ്പിക്കുന്നതെല്ലാം സത്യമാകണമെന്ന് വിചാരിക്കുതാണ് നമ്മെ ബുദ്ധിമുട്ടിലാക്കുക. രസകരമായ ഒരുകാര്യം പറയാം. സത്യത്തില്‍ യാഥാര്‍ത്ഥ്യം അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. നമുക്കത് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രം.
ഉദാഹരണത്തിന് നിങ്ങളുടെ കണ്ണുകള്‍ക്ക് അനേകം വസ്തുക്കളെ കാണാന്‍ കഴിയും. കാതുകള്‍ക്ക് അനേകം ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും. മൂക്കിന് ധാരാളം ഗന്ധങ്ങള്‍ അനുഭവിക്കാന്‍ കഴിയും. ഇതൊന്നും തിരിച്ചറിയാന്‍ കഴിയാതെ നിങ്ങള്‍ പറയുന്നു, “എനിക്കിഷ്ടപ്പെട്ടത് കണ്ടാലേ എനിക്ക് സന്തോഷമാവുകയുള്ളൂ. എനിക്കിഷ്ടപ്പെട്ടത് കേട്ടാലേ എനിക്ക് സന്തോഷം വരികയുള്ളൂ. എനിക്കിഷ്ടപ്പെട്ട രൂചിയനുഭവിച്ചാലേ എനിക്ക് സന്തോഷമുണ്ടാവുകയുള്ളൂ.”
സ്വന്തം പ്രതീക്ഷകള്ക്കുള്ളില് നാം നമ്മളെ തളച്ചിടുകയാണ് ചെയ്യുന്നത്. പ്രതീക്ഷകളില്ലെങ്കില്‍ ജീവിതം അനന്തമാണ്. നമ്മളെ നമ്മള് എന്തിന് നിയന്ത്രിച്ച് തളച്ചിടണം? യാഥാര്‍ത്ഥ്യമാകുന്ന ലോകത്തെ നമ്മള് രുചിച്ചുനോക്കിയിട്ടില്ല. മറിച്ച് സങ്കല്പലോകമാണ് കൂടുതല്‍ രസകരമെന്ന് നാം ധരിച്ചുപോയി.
ബന്ധങ്ങളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകളില്ലാത്ത ജീവിതം ശൂന്യമാണ്. പക്ഷെ, പ്രതീക്ഷകള്‍ ഭിക്ഷാപാത്രം പോലെയാകരുത്. അത് ബുദ്ധിമുട്ടുണ്ടാക്കും. ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ഭിക്ഷക്കാര് കണ്ടുമുട്ടുമ്പോള്‍ ഭിക്ഷാടനം മെച്ചപ്പെടുന്നു.
പ്രതീക്ഷകള്‍ പുതുമകള്‍ നിറഞ്ഞതാകണം. അല്ലാതെ ഭിക്ഷാടനമാകരുത്. യാചനകള്‍ നിറഞ്ഞ ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാകുന്നു. പ്രകാശപൂരിതമായ പ്രതീക്ഷ എന്നൊരുവസ്തുതകൂടിയുണ്ട്.
കാര്യങ്ങള്‍ എളുപ്പവും പ്രയാസമേറിയതുമാകുന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ചാണ്. ചിലര്‍ക്ക് ഈച്ചയെ കൊല്ലുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഭീകരവാദികള്‍ക്ക് ഒരു കൊച്ചുകുഞ്ഞിനെ കൊല്ലുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ട് ഇതുപോലെയുള്ള കാര്യങ്ങള്‍ വെറുതെ സങ്കല്പിക്കരുത്. ഏത് വിഷമഘട്ടത്തെയും ആസ്വദിക്കാന്‍ പഠിക്കുക. പ്രയാസം നിറഞ്ഞ അവസരങ്ങളെ ആസ്വദിക്കാനുള്ള കഴിവ് ആര്‍ജ്ജിക്കുക.
– സ്വാമി സുഖബോധാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: