കൊച്ചി: സംസ്ഥാന കേരളോത്സവം മൂന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ കലോത്സവ വേദികള്‍ വാശിയേറിയ മത്സരലഹരിയുടെ നിറവില്‍. കഥകളിപഥം, തിരുവാതിര, മോഹിനിയാട്ടം, നാടോടിനൃത്തം, ഓട്ടന്തുള്ളല്, ചെണ്ട, ഏകാംഗ നാടകം(മലയാളം), കര്‍ണ്ണാടക സംഗീതം, ലളിതഗാനം, വായ്പാട്ട്, പെന്‍സില്‍ ഡ്രോയിംഗ്, മോണോആക്ട്, മിമിക്രി, പ്രച്ഛന്നവേഷം, കാര്‍ട്ടൂണ്‍ തുടങ്ങിയ മത്സയിനങ്ങളാണ് ആറു വേദികളിലായി ഇന്നലെ നടന്നത്.
മത്സരങ്ങള്‍ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ തൃശ്ശൂര്‍ ജില്ലയാണ് ഓവറോള്‍ പോയിന്റില്‍ ഒന്നാമത്. 208 പോയിന്റ്. 198 പോയിന്റോടെ കോഴിക്കോടും 182 പോയിന്റോടെ കണ്ണൂരും പിന്നിലുണ്ട്.
കായിക ഇനത്തില്‍ 187 പോയിന്റോടെ തൃശ്ശൂര്‍ ഒന്നാമതും 156 പോയിന്റോടെ കോഴിക്കോടും 129 പോയിന്റോടെ കണ്ണൂരും മുന്നിട്ടു നില്കുന്നു. കലാ മത്സരത്തില്‍ 53 പോയിന്റുകളോടെ കണ്ണൂര്‍ മുന്നേറുമ്പോള്‍ തൊട്ടു പിന്നിലായി 42പോയിന്റോടെ കോഴിക്കോടും 34 പോയിന്റോടെ എറണാകുളം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: