ന്യൂദല്‍ഹി: വാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കാനുള്ള ഒരു ആഗോള കരാറിലും ഇന്ത്യ ഒപ്പുവെക്കില്ലെന്ന് പരിസ്ഥിതിമന്ത്രി ജയന്തി നടരാജന് രാജ്യസഭയെ അറിയിച്ചു. രാജ്യം വികസനത്തിന്റെ പ്രത്യേക അവസ്ഥയില്‍ എത്തിനില്ക്കുന്നതിനാലണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസമാദ്യം ദര്‍ബനില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാമാറ്റത്തെക്കുറിച്ചുള്ള ഉന്നതതലയോഗത്തിനുശേഷം വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. നിയമപരമായി വാതകങ്ങള്‍ പുറന്തള്ളുന്നതു കുറക്കാനുള്ള കരാറില്‍ ഒപ്പുവെച്ചാല്‍ അത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയെ തടയുമെന്ന് പ്രതിപക്ഷ നേതാവ് അരുണ്‍ ജെറ്റ്ലി ചൂണ്ടിക്കാട്ടി.
നമുക്ക് ദാരിദ്ര്യനിര്‍മാര്‍ജനം എന്ന ലക്ഷ്യം നടപ്പിലാക്കാന്‍ സാമൂഹ്യ സാമ്പത്തിക ഉന്നതി കൈവരിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഈ രാജ്യത്ത് പുറംതള്ളുന്ന വാതകങ്ങള്‍ കൂടുതലാകാതെ തരമില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ഇടക്കാല കാര്യാലയവും ബോര്‍ഡുമായി 100 ബില്യണ്‍ ഡോളര്‍ ചെലവില്‍ ഗ്രീന്‍ ക്ലൈമറ്റ് ഫണ്ട് രൂപീകരിക്കുന്ന കാര്യം ഉന്നതതതല ചര്‍ച്ചയില്‍ തീരുമാനത്തിലായതായി അവര്‍ അറിയിച്ചു. ഈ ഫണ്ട് കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കൂടുതല്‍ വിധേയരാകുന്ന രാഷ്ട്രങ്ങള്‍ക്ക് സഹായകമാകും. ഇത്തരം ഒരു ഫണ്ട് രൂപീകരിക്കണമെന്ന അഭിപ്രായത്തെ ഉന്നതതലത്തില്‍ ഇന്ത്യ പിന്താങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: