കണ്ണൂര്‍: കണ്ണൂര്‍ നഗരസഭയുടെ മാലിന്യം ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് പോയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. ഇതോടെ കണ്ണൂര്‍ നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. നേരത്തെ ആക്ഷന്‍ കമ്മിറ്റി കണ്ണൂര്‍ നഗരസഭയുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതാണ് ഇന്ന് വീണ്ടും സമരം ആരംഭിക്കാന്‍ കാരണമായത്. ചേലോറയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉടന്‍ നീക്കുമെന്നും പരിസരത്തെ വീടുകളില്‍ നഗരസഭ ശുദ്ധജലം എത്തിക്കുമെന്നുമായിരുന്നു കരാറിലെ വ്യവസ്ഥകള്‍. ഇത് മാസങ്ങള്‍ കഴിഞ്ഞിട്ടും പാലിച്ചിട്ടില്ലെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. പരിസരവാസികളുടെ പ്രശ്നം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും എത്രയും വേഗം കുടിവെള്ളവിതരണം ആരംഭിക്കുമെന്നും നഗരസഭ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: