കൊച്ചി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ സത്യം മാത്രമേ പറഞ്ഞിട്ടുളളൂവെന്നു മന്ത്രി പി.ജെ. ജോസഫ്. ഇക്കാര്യത്തില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവനയ്ക്കു മറുപടി പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാര്‍ പ്രശ്നം പെരുപ്പിച്ചു കാണിക്കുന്നുവെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. പ്രസ്താവനയ്ക്കെതിരേ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. യോഗത്തില്‍ ജോര്‍ജ് പങ്കെടുത്തില്ല.
ഉന്നതാധികാര സമിതിയിലെ സാങ്കേതിക വിദഗ്ധന്‍ സി.ഡി. തട്ടെ തികച്ചും പക്ഷപാതപരമായാണു പ്രവര്‍ത്തിക്കുന്നതെന്നു പി.ജെ. ജോസഫ് ആരോപിച്ചു. പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടണം. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയില്‍ നിന്നു തട്ടെയെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: