ഭൂമിയില്‍ നിലനില്‍ക്കുന്ന എല്ലാ ജീവജാലങ്ങളുടെയും അടിസ്ഥാനം ക്ലോറോഫില്‍ ആണ്. മനുഷ്യനടക്കം എല്ലാ ജീവജാലങ്ങളുടെയും ഭക്ഷണ വസ്തുവായ പ്രോട്ടീന്‍ ഉണ്ടാക്കുന്നത് ഇലകളിലെ ക്ലോറോഫില്‍ ആണ്. ക്ലോറോഫില്‍ പ്രോട്ടീന്‍ ഉണ്ടാക്കുന്നത് നിറുത്തിവച്ചാല്‍ ഏറെ വൈകാതെ തന്നെ ജീവപ്രകൃതി ഇല്ലാതായി തീരും. മനുഷ്യന് മാത്രമല്ല ആകാശത്തു പറന്നു നടക്കുന്ന പക്ഷികള്‍, വനത്തില്‍ സ്വൈര്യവിഹാരം നടത്തുന്ന മൃഗങ്ങളും ഉരഗങ്ങളും ഉറുമ്പുകള്‍ പ്രാണികള്‍ എന്നുവേണ്ട നാം കാണുന്നതും കാണാത്തതുമായി ഭൂമിയിലുള്ള സകലജീവികളും ഇവിടെനിന്നും അപ്രത്യക്ഷമാകും. ഒരുവര്‍ഷത്തില്‍ ഏകദേശം ആയിരത്തി അഞ്ഞൂറു കോടി ടണ്‍ പ്രോട്ടീനാണ് ഭൂമിയിലെ സസ്യങ്ങളുടെ ഇലകള്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ ഒരു വിഹിത മാണ് നമ്മുടെയും ജീവിതത്തിനാധാരം. ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങള്‍ക്കാവശ്യമായ പ്രോട്ടീന്‍ ഉണ്ടാകുന്നത് ഇപ്രകാരമാണ്.
ഹരിതകം- അഥവ ക്ലോറോഫില്‍- ഉള്ള ജീവികള്‍ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ്, ജലം എന്നിവ ഉപയോഗിച്ചാണ് പ്രോട്ടീന്‍ നിര്‍മ്മിക്കുന്നത്. ഇതിനെശാസ്ത്ര പ്രകാശ സംശ്ലേഷണം എന്നു പറയുന്നു. സൂര്യപ്രകാശം, ജലം, കാര്‍ബണ്‍ഡൈ ഓക്സൈഡ് എന്നി അചേതനപദാര്ത്ഥങ്ങളില് (ഇന്‍ ഓര്‍ഗാനിക് മെറ്റീരിയല്‍സ്) നിന്ന് സചേദനപദാര്ത്ഥം ഉണ്ടാക്കുന്ന പ്രവര്‍ത്തനം കൂടിയാണ് ഫോട്ടോസിന്തസിസ്. അത്രലളിതമായി മനസ്സിലാക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല പ്രകാശ സംശ്ലേഷണം. സൂര്യപ്രകാശമാണ് പ്രകാശ സംശ്ലേഷണത്തിലെ മുഖ്യ ഘടകം. ജലവും കാര്‍ബണ്‍ ഡൈ ഓക്സൈഡും പ്രകാശ സംശ്ലേഷണത്തില്‍ ‘പാസീവ് മെറ്റീരിയല്‍’ ആകുമ്പോള്‍ സൂര്യപ്രകാശം ഈ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതുമായ ‘ആക്ടിവ് മെറ്റീരിയന്‍’ ആണ്. സൂര്യ പ്രകാശത്തിന് കൃത്രിമ പ്രകാശവുമായി വളരെ വ്യത്യാസമുണ്ട്. പൂവും പ്ലാസ്റ്റിക് പൂവും പോലെയാണത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ ലോകത്ത് പ്ലാസ്റ്റിക് പൂവുകള്‍ മതിമറ്റുപൂവുകള് ആവശ്യമില്ല എന്നു കരുതാം. ശരിയാണ് ചിലപ്പോള്‍ യഥാര്‍ത്ഥത്തിലുള്ള പൂവുകളെപ്പോലെ അവ കാഴ്ചയ്ക്ക് സുന്ദരമായി തോന്നാം. അതേ നിറം, അതേ സ്നിഗ്ദ്ധത, അതേ സുഗുന്ധം പോലും. ചിലപ്പോള്‍ കൃത്യമായി സൃഷ്ടിച്ചെടുക്കാന്‍ കഴിയും. പക്ഷേ അവയ്ക്ക് പുതിയൊരു വിത്തിന്റെ ആവിര്‍ഭാവത്തിന് കാരണമാകാന്‍ കഴിയില്ല- അതൊരിക്കലും പുതിയൊരു ചെടിക്ക് ജന്മം കൊടുക്കുന്നില്ല. നാളെ പ്ലാസ്റ്റിക് പൂവുകള്‍ കൊണ്ടുള്ള ഉദ്യാനവും പ്ലാസ്റ്റിക് കൊണ്ടു നിര്‍മ്മിച്ച വനവും ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ഒരു പ്ലാസ്റ്റിക് ഉദ്യാനത്തിലിരുന്ന് കാറ്റുകൊള്ളാം. ഒരു പ്ലാസ്റ്റിക് വനത്തിലൂടെ സാഹസികയാത്ര നടത്താം. പക്ഷേ അതോടെ പ്രകൃതിദത്തമായ സസ്യജാലങ്ങളില്ലാതെ ഭൂമിയില്‍ ജീവിക്കാമെന്ന് വിചാരിക്കുന്നത് വിഢ്ഢിത്തമാണ്.
സൂര്യപ്രകാശമില്ലാതെ ഇലയോ, ചെടികളോ, മൃഗങ്ങളോ, മനുഷ്യരോ, ഭൂമിയില്‍ നിലനില്‍ക്കില്ല. അല്പം തീവ്രത കൂടിയ പ്രകാശമോ താപമോ സസ്യത്തിന്റെ ഇലകള്‍ക്ക് താങ്ങാനാവില്ല. ക്ലോറോഫില്ലിനും പ്രോട്ടോപ്ലാസത്തിനും ന്യൂക്ലിയര്‍ ഫ്യൂഷന്റെ പ്രകാശം സഹിക്കാന്‍ സാദ്ധ്യമല്ല. പ്രോട്ടോപ്ലാസം അത്രയേറെ മൃദുലമാണ്. സൂര്യന്റെ ഒരു തരത്തിലുള്ള കൈമുദ്രയാണ് ഇലയെന്നു പറയാം.
സൂര്യപ്രകാശത്തിലെ ഗുണങ്ങള്‍ സംവഹിച്ച് വരച്ച ഒരു വലിയ ചിത്രമാണ് സചേതനപ്രകൃതി. സൂര്യന് എന്ന സംസ്കൃത പദത്തിന്റെ അര്‍ത്ഥം തന്നെ ‘സര്‍വ്വ പ്രേരകന്‍’ എന്നാണ്. ജൈവ ലോകത്തെ ആഹ്വാനം ചെയ്യുന്നവനാണ് സൂര്യന്. സൂര്യന്റെ ഇന്നത്തെയും നാളത്തെയും സാദ്ധ്യതകള്‍ കണ്ടെത്തിയ സാധനയാണ് സൂര്യയോഗ്. സൂര്യയോഗ് ശാസ്ത്രത്തിന്റെ പരിമിതികള്‍ക്കപ്പുറത്ത് സത്യത്തെ സാക്ഷാത്ക്കരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: