കോഴിക്കോട്: മുല്ലപ്പെരിയാര്‍ സമരം അനവസരത്തില്‍ ആയിപ്പോയെന്നു നിയമസഭ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. മണ്ഡലകാലത്തു സമരം നടത്തിയതു പ്രശ്നം കൂടുതല്‍ വഷളാക്കി. സമരം ജനങ്ങളെ വൈകാരിക പ്രതികരണങ്ങള്‍ക്കു പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മലയാളികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വം കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കാണ്. ആര്‍ക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് സാധിക്കില്ല. പ്രശ്നത്തില്‍ പി.ജെ. ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ കേരള സമൂഹത്തോടു മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: