പാലാ: എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന് സഹകരണമേഖലയിലേക്ക് കടക്കുന്നു. യൂണിയന് ഹാളില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് സെക്രട്ടറി അഡ്വ. കെ.എം.സന്തോഷ്കുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂണിയണ്റ്റെ2011-12 വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഇതിനായി ഒരുകോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്. ശ്രീനാരായണ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിട്ട പ്രസ്ഥാനത്തിലൂടെയാണ് മീനച്ചില്‍ യൂണിയന് സഹകരണ മേഖലയിലും ശ്രദ്ധ പതിപ്പിക്കാനൊരുങ്ങുന്നത്. 19,58,55,005 രൂപ വരവും 19,56,55,475 രൂപ ചെലവും 1,60,030 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് യൂണിയന് സെക്രട്ടറി അവതരിപ്പിച്ചു. ശ്രീനാരായണ പരമഹംസ ദേവ ട്രസ്റ്റ് രൂപീകരിച്ചുകൊണ്ടാണ് യൂണിയണ്റ്റെ വിദ്യാഭ്യാസ സ്ഥാപനം പടുത്തുയര്‍ത്തുന്നത്. ഇതിനായി പത്തുകോടിയാണ് ബജറ്റില്‍ നീക്കി വച്ചിട്ടുള്ളത്. വെള്ളാപ്പള്ളി നടേശന് സപ്തതി സ്മാരക മന്ദിര നിര്‍മ്മാണത്തിന് 35ലക്ഷവും നീക്കിവച്ചു. മംഗല്യ ക്ഷേമ നിധിക്കായി ൧ലക്ഷം, മൈക്രോ ഫൈനാന്‍സ് വഴി 1,75,00,000ത്തിണ്റ്റെ വായ്പ, വിദ്യാഭ്യാസകേന്ദ്രത്തിനായുള്ള ഭൂമി സമ്പാദനത്തിന് ൨കോടി എന്നിവയാണ് ബജറ്റിലെ പ്രധാന പദ്ധതികള്‍. യൂണിയന് പ്രസിഡണ്റ്റ് എ.കെ.ഗോപി ശാസ്താപുരം അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്റ്റ് ഡി.രാജപ്പന് ഓഴാങ്കല്‍, നിയക്തു ബോര്‍ഡംഗങ്ങളായ പി.എസ്.ശാര്ങ്ഗധരന്, എം.എന്‍.ഷാജി, യൂണിയന് കൗണ്‍സിലര്‍മാരായ ഒ.എം.സുരേഷ്, എ.എം.ഷാജി, ഇ.ആര്.മനോജ്കുമാര്‍, വനിതാസംഘം പ്രസി. അംബികാസുകുമാരന്, സെക്രട്ടറി ലക്ഷ്മിക്കുട്ടിടീച്ചര്‍, യൂത്ത് മൂവ്മെണ്റ്റ് പ്രസി.സജീവ് വയലാ, സെക്രട്ടറി മനോജ് പലിയളളില് എന്നിവര്‍ പ്രസംഗിച്ചു. അരീക്കര എസ്.എന്‍.യുപി സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുക, മീനച്ചിലാര്‍ മലിനീകരിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ പൊതുയോഗം പാസ്സാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: