പത്തനംതിട്ട: സ്വഭാവദൂഷ്യമുള്ളവരെ തുടരാനനുവദിക്കുന്നതാണ് പാര്‍ട്ടിയുടെ തിരിച്ചടികള്‍ക്കു കാരണമെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്. ഇത്തരക്കാരെ ചുമന്നതാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തോല്‍വിയുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട സി.പി.എം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്. ആര്‍ക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്കുന്ന സമ്പ്രദായം മാറണം. ആര്‍ക്കും നേതാവാകാന്‍ കഴിയുന്ന അവസ്ഥയാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതെന്നും വി.എസ് ചൂണ്ടിക്കാട്ടി.
ജാതി, മത സംഘടനകള്‍ എതിരായതും സംഘടനാപരമായി പാളിച്ചകളുണ്ടായതുമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് പ്രതിപക്ഷത്തിരിക്കാനിടയാക്കിയ സാഹചര്യമുണ്ടാക്കിയതെന്നും വി.എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാര്‍ മുസ്ലീം ലീഗിന്റെ അടിമയെപ്പോലെയാണു പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഈ സര്ക്കാരിന്റേതാക്കാനുള്ള ശ്രമമാണ നടക്കുന്നതെന്നും വി..എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: