മലപ്പുറം: അടിപിടി കേസില്‍ പ്രതിയായ യുവാവിന്റെ കൈ അക്രമിസംഘം വെട്ടി മാറ്റി. തായത്തോട് പുളിക്കത്തൊടി ഫയാസാണ് ആക്രമണത്തിന് ഇരയായത്. മലപ്പുറം എടവണ്ണയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഷാജി എന്നയാള്‍ക്കും വെട്ടേറ്റു.
ഫയാസിനെ മഞ്ചേരി ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കേസിന്റെ വിചാരണയ്ക്ക് മഞ്ചേരി കോടതിയിലേക്ക് പോകുംവഴിയാണ് ആക്രമണം നടന്നത്. 2008 ഫെബ്രുവരിയില്‍ വണ്ടൂരിനടുത്ത് നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ അക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയാണ് ഫയാസ്.
അക്രമം നടത്തിയവര്‍ക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ തുടങ്ങിയതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: