കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇന്നലെയുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 81 ആയി. ഇന്നു പുലര്‍ച്ചെ 24 പേര് കൂടി മരിച്ചു. സൗത്ത് 24 പര്‍ഗാന്‍സ് ജില്ലയിലെ മൊഗ്രഹത്തിലാണ് ദുരന്തമുണ്ടായത്. ഏഴു പേര് ബന്ഗൂരിലും ആറു പേര് ചിത്തരഞ്ജനിലും ബാക്കിയുള്ളവര്‍ ഡയമണ്ട് ഹാര്‍ബര്‍ ആശുപത്രിയിലുമാണ് ഇന്നു മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം നല്കുമെന്നു പ്രഖ്യാപിച്ചു. ദുരന്തത്തിന് ഉത്തരവാദികളായ നാലുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഏതാനും ദിവസം മുമ്പ് 94 പേര് വെന്തുമരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജമദ്യദുരന്തവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: