ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്സല് ഗുരുവിന്റെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് ബി.ജെ.പി നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഇതില്‍ നിന്നും ഒഴിഞ്ഞു മാറാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അവര്‍ പറഞ്ഞു.
പാര്‍ലമെന്റ് ആക്രമണത്തിന്റെ പത്താം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പാര്‍ലമെന്റിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്, സ്പീക്കര്‍ മീരാകുമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരെല്ലാം പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയാണ് രാജ്യസഭയും ലോക്സഭയും ഇന്ന് നടപടിക്രമങ്ങളിലേക്ക് കടന്നത്. അഫ്സല് ഗുരുവിന്റെ വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്ന് രാജ്യസഭയില്‍ ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: