ഇടുക്കി: കേരള- തമിഴ്നാട് അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് എ.ഡി.ജി.പി പി. ചന്ദ്രശേഖരന് അറിയിച്ചു. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിലേക്ക് തമിഴ്നാട്ടിലെ കര്‍ഷകര്‍ ഇന്നും മാര്‍ച്ച് നടത്തുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുമളിയിലെ സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എ.ഡി.ജി.പി. കേരളത്തിലേക്ക് മാര്‍ച്ച് കടന്നുവന്നാല്‍ അത് നേരിടുന്നതിന് കേരള പോലീസ് സുസജ്ജമാണ്. 2500 ഓളം പോലീസുകാരെ വിവിധ മേഖലകളിലായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്നലെ കമ്പംമെട്ടിലേക്ക് പ്രകടനം നടത്തിയ കര്‍ഷകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ക്ഷുഭിതരായ കര്‍ഷകര്‍ കമ്പം ടൗണില്‍ അക്രമം അഴിച്ചുവിടുകയും നിരവധി വാഹനങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.
കേരളത്തില്‍ കഴിയുന്ന തമിഴര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: