മൂവാറ്റുപുഴ: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് കൂട്ടമായെത്തിയ മുസ്ലീം സംഘത്തിന്റെ ആക്രമണത്തില്‍ കുടുംബത്തിലെ നാഥനുള്പ്പടെ 5 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയവന കടുംപിടി കടത്തുകടവ് മറ്റത്തില്‍ എം. കെ. വേലായുധന്(59), ഭാര്യ ശാന്ത(54), മകന് എം. വി. ബിജു(36) മരുമകന് പി. റ്റി. സഹദേവന്(35) അയല്‍വാസി ഷൈബു(23) എന്നിവര്‍ക്കാണ് ഗുരുതരപരിക്കുപറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച വൈകിട്ട് 4മണിയോടെയാണ് ആക്രമണത്തിന് തുടക്കമിട്ടത്.
കടുംപിടിയിലെ തൂക്കുപാലത്തിന് സമീപം വീടും ഇതിനോട് ചേര്‍ന്ന് പലചരക്ക് കച്ചവടവും നടത്തിവരുന്ന വേലായുധന്റെ വീടിന് മുന്നില്‍ ബൈക്കിലെത്തിയ സലാം, കബീര്‍, ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന് അസഭ്യവാക്കുകള്‍ വിളിച്ചുപറഞ്ഞതിനെ ചോദ്യം ചെയ്തതോടെയാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. ഇവിടെ അസഭ്യം പറയരുതെന്നും കുടുംബമായി താമസിക്കുന്നതാണെന്നും വേലായുധന് സംഘത്തോട് പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു ആക്രമണം തുടങ്ങിയതും വേലായുധനെ മുഖത്തടിച്ചശേഷം കൈപിടിച്ച് കറക്കി നിലത്തിട്ട് ചവുട്ടി തുടര്‍ന്ന് സംഘത്തിന്റെ കൈയിലിരുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വേലായുധന്റെ പുറത്ത്കുത്തിവരഞ്ഞു ആഴത്തില്‍ മുറിവേറ്റു ഇതുകണ്ട് തടയാനെത്തിയ ഭാര്യ ശാന്തയെയും സംഘം കൈപിടിച്ച് ചുറ്റിച്ച് താഴെയിട്ടശേഷം സാരിയില്‍ പിടിച്ച് വലിച്ച് ഉരുട്ടി ചവുട്ടി. ഇത് തടയാന്‍ എത്തിയ മകനെയും മരുമകനെയും ബന്ധുവിനെയും കൈചുറ്റിച്ച് താഴെയിട്ട് ചവുട്ടികൂട്ടുകയായിരുന്നു.
മൂവര്‍ സംഘത്തിന്റെ നിര്‍ദ്ദേശാനുസരണം പുന്നമറ്റം പെരുമറ്റം ഭാഗങ്ങളില്‍ നിന്ന് ബൈക്കുകളിലും ഓട്ടോയിലും ഇരുപതോളം പേര് എത്തിയിരുന്നു. വന്നവര്‍ വന്നവര്‍ ഈ കുടുംബത്തെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടയില്‍ ആക്രമണ സംഘം വാഹനത്തില്‍ മടങ്ങുകയും ചെയ്തു. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും സംഘം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു. പ്രതികള്‍ക്കെതിരെ പോത്താനിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: