ഇസ്ലാമബാദ്: പാക്കിസ്ഥാനുമായി തങ്ങള്‍ സന്ധിസംഭാഷണങ്ങള്‍ നടത്തുന്നതായി പാക്കിസ്ഥാനിലെ താലിബാന് കമാന്‍ഡര്‍ മൗലി ഫക്കീര്മുഹമ്മദ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. സ്വതേ ഉലച്ചിലുള്ള പാക് അമേരിക്കന്‍ ബന്ധത്തെ ഇത് കൂടുതല്‍ വഷളാക്കിയേക്കും. തങ്ങളുടെ ചര്‍ച്ചകള്‍ ശരിയായ ദിശയില്‍ നീങ്ങുന്നതായാണ് താലിബാന്റെ നേതാക്കളില്‍ രണ്ടാം സ്ഥാനം കല്‍പ്പിക്കപ്പെടുന്ന മുഹമ്മദ് വെളിപ്പെടുത്തിയത്.
ബജാവുറില് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് യോജിപ്പിലെത്താന്‍ കഴിഞ്ഞാല്‍ സ്വാത്ത്, മൊഹ്മന്ഡ്, ഒറാക്സായ്, തെക്കന്‍ വസീരിസ്ഥാന് എന്നീ സ്ഥലങ്ങളിലുള്ളവരും ധാരണാപത്രത്തില്‍ ഒപ്പിടും. ബജാവുര് അതിനാല്‍ മറ്റുപദേശങ്ങള്ക്ക് മാതൃകയാവും. സപ്തംബര്‍ അവസാനത്തോടെ ഭീകരരുമായി ചര്‍ച്ച ചെയ്യാന്‍ പാക് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഭീകരരുമായി ചര്‍ച്ച നടത്തുന്നുണ്ടോ എന്നതിനെക്കുറിച്ച് പാക് ഭരണകൂടം നിശ്ശബ്ദത പാലിക്കുകയാണ്. പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥക്ക് തുണയേകുന്ന തരത്തില്‍ കോടിക്കണക്കിന് ഡോളര്‍ സഹായധനമാണ് അമേരിക്ക നല്‍കുന്നത്.
ഭീകരവാദികളെന്ന് അമേരിക്ക മുദ്രകുത്തിയ ടെഹ്രിക്ക് ഇ താലിബാനുമായുള്ള പാക് ചര്‍ച്ച അവര്‍ക്ക് അലോസരം സൃഷ്ടിച്ചേക്കും. ടെഹ്രിക്ക് ഇ താലിബാനുമായി ഇതിന് മുമ്പ് പാക് ഭരണകൂടം നടത്തിയ സമാധാന ശ്രമങ്ങള്‍ അവരെ ഏകീകരിപ്പിക്കാനുള്ള അവസരവും സമയവും നല്‍കുകയായിരുന്നു. പുതിയ ആക്രമണങ്ങള്‍ തുടങ്ങാനും ജനകീയ അടിത്തറ ശക്തിപ്പെടുത്താനുമാണ് അവര്‍ ഈ സമയം വിനിയോഗിച്ചത്.
പാക്കിസ്ഥാന് ഈ ഭീകര സംഘടനയിലെ 145 പേരെ മോചിപ്പിച്ചപ്പോള്‍ അവര്‍ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തിരുന്നു. ബജാവുറില് ടെഹ്രിക്ക് ഇ താലിബാന്റെ നേതാവാണ് മൊഹമ്മദ്. അല്‍ ഖ്വയ്ദയുമായും ഇയാള്‍ വളരെ അടുപ്പത്തിലാണെന്ന് കരുതപ്പെടുന്നു. 2006-ല്‍ അല്‍ ഖ്വയ്ദയുടെ ഉപനേതാവ് അയ്മന് അല്‍ സവാഹിരിക്കുനേരെ അമേരിക്കന്‍ പെയിലറ്റില്ലാ വിമാനങ്ങള്‍ ലക്ഷ്യമിടുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനില്‍ മുഹമ്മദിന്റെ കൂട്ടാളികള്‍ അക്രമങ്ങള്‍ നടത്തിയിരുന്നു.
പാക്കിസ്ഥാനി സുരക്ഷാഭടന്മാര്ക്കുനേരെയുണ്ടായ പല ആക്രമണങ്ങളുടെയും പിറകില്‍ മൊഹമ്മദാണെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: