കൊച്ചി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്മോഹന് സിങ് പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍ അദ്ദേഹത്തിന് കത്തയച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മിണ്ടാപ്രാണിയെപ്പോലെയാണ് പെരുമാറുന്നതെന്ന് കൃഷ്ണയ്യര്‍ കത്തില്‍ പറയുന്നു.
വിഷയത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നത് കേരളത്തിന്റെ ന്യായമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: