വാഷിങ്ടണ്‍: തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജാനറ്റ് നെപ്പോളിറ്റാനോ. ഈ മേഖലയില്‍ ഇരുരാജ്യങ്ങള്ക്കുമിടയിലായി ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
വിദേശ ബന്ധവുമായി ബന്ധപ്പെട്ടു നടത്തിയ കൗണ്‍സില്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നെപ്പോളിറ്റാനോ. സുരക്ഷാപ്രശ്നങ്ങളും വാണിജ്യവുമുള്പ്പെടെ വിവിധ വിഷയങ്ങളിലായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന സംഭാഷണങ്ങള്‍ വിലയിരുത്തുമ്പോള്‍ പരസ്പര സഹകരണത്തിനും സൗഹൃദത്തിനും ഇന്ത്യ ഉത്തമമാതൃകയാണെന്ന് തെളിഞ്ഞതായും നെപ്പോളിറ്റാനോ വ്യക്തമാക്കി.
തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയും യുഎസും ഒരുമിച്ചു പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ ഇരു രാജ്യള്ക്കും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. മുംബൈയിലും മറ്റിടങ്ങളിലും ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസിനൊപ്പം ഇന്ത്യയും ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയായതു പ്രയോജനകരമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: