ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ വീണ്ടും ആക്രമണം. കോയമ്പത്തൂരിലുണ്ടായ ആക്രമണത്തില്‍ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കു പരുക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.
കൂടാതെ തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളില്‍ മലയാള പത്രങ്ങളുടെ വിതരണം തടസപ്പെടുത്തി. മലയാള ചാനലുകള്‍ ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മലയാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: