തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 12ലേക്കു മാറ്റി. ശാരിയുടെ പിതാവാണ് പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ശാരിയുടെ മരണത്തെക്കുറിച്ചും വി.ഐ.പി യുടെ പങ്കിനെക്കുറിച്ചും പുനരന്വേഷണം വേണമെന്നാണ് ആവശ്യം.
സി.ബി.ഐ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഹര്ജിക്കാരന് പറയുന്നു. ശാരിയുടെ മരണകാരണം അടക്കമുളള കാര്യങ്ങളില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് നാഗരാജന് സമര്‍പ്പിച്ച ഹര്‍ജിയും 12നു പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: