ന്യൂദല്‍ഹി: പടിഞ്ഞാറന്‍ ദല്‍ഹിയിലെ ഉത്തംനഗറില്‍ നാല് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര് മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. തെരച്ചില്‍ തുടരുകയാണ്. രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്.
ഉത്തംനഗര്‍ മെട്രോ നഗര്‍ സ്റ്റേഷനിലായിരുന്നു അപകടം. പത്തോളം പേര് അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് പറയുന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്.
കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: