കുമളി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമിഴ്നാടിനെതിരെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. തേക്കടി ജലാശയത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ ഷട്ടര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് കൊടി നാട്ടി.
മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഇന്‍ടേക് ഷട്ടറിലേക്ക് ആണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തകരെ തടയുന്നതിന് ആവശ്യമായ പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. ഉണ്ടായിരുന്നവരാകട്ടെ ഇവരെ തടയാനുള്ള കാര്യമായ ശ്രമവും നടത്തിയില്ല.
സംഘമായി എത്തിയ പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തുംതള്ളും ഉണ്ടാക്കി മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചു. ഇതിനിടെ പോലീസ് ലാത്തി വീശിയെങ്കിലും പ്രവര്‍ത്തകര്‍ പോലീസിനെ തള്ളി മാറ്റി ഷട്ടറിനു മുകളിലേക്ക് ഓടികയറി. തമിഴ്നാടിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ ഷട്ടറിനു മുകളില്‍ കൊടികള്‍ സ്ഥാപിച്ചശേഷം ഷട്ടര്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: