വാഷിങ്ടണ്‍: അതിര്‍ത്തിയിലെ നാറ്റോ ആക്രമണം സംബന്ധിച്ച് യു.എസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയതായി പെന്റഗണ്‍ അറിയിച്ചു. അന്വേഷണത്തില്‍ പങ്കാളിയാകാന്‍ പാക്കിസ്ഥാനെ ക്ഷണിച്ചിരുന്നു. എന്നാല്‍ അവര്‍ നിരസിച്ചുവെന്നും യു.എസ് പ്രതിരോധ വകുപ്പ് വക്താവ് ജോര്‍ജ്ജ് ലിറ്റില്‍ അറിയിച്ചു.
അന്വേഷണത്തില്‍ പാക് പങ്കാളിത്തം സുപ്രധാനമാണ്. പാക്കിസ്ഥാനുമായുള്ള ബന്ധം പ്രധാനപ്പെട്ടതാണ്. ഭീകരതയ്ക്കെതിരേയുള്ള പോരാട്ടം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാക് സഹകരണം അത്യാവശ്യമാണെന്നും ജോര്‍ജ് ലിറ്റില്‍ പറഞ്ഞു.
പാകിസ്ഥാനോടു ചേര്‍ന്നുള്ള അഫ്ഗാന് അതിര്‍ത്തിയില്‍ നാറ്റോ സൈന്യം കഴിഞ്ഞ ശനിയാഴ്ച നടന്ന നാറ്റോ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം രണ്ട് പാക് പൗരന്മാരെയും നാറ്റോ സൈന്യം വെടിവെച്ച് കോന്നിരുന്നു.
സൈനികരാണെന്ന് അറിഞ്ഞു തന്നെയാണ് യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സൈന്യം ആക്രമണം നടത്തിയതെന്ന്പാക് സൈന്യത്തിലെ ഉന്നതര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: