പനാജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ജൂറിയില്‍ നിന്നും ഇറാനിയന്‍ സംവിധായിക തഹ് മിന മിലാനി പിന്മാറി. ഇസ്രായേല്‍ സംവിധായകനൊപ്പം ജൂറിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് പറഞ്ഞാണ് ഇവര്‍ പിന്മാറിയത്.
ഇസ്രയേല്‍ സംവിധായകന് ഡാന്‍ വോള്മാനൊപ്പം മിലാനി പ്രവര്‍ത്തിക്കുന്നത് ഇറാനില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചല്ല സംവിധായകര്‍ മേളയ്ക്ക് എത്തുന്നതെന്നും അവരുടെ കലാപരമായ കഴിവുകളാണ് മേളയിലേക്ക് നയിക്കുന്നതെന്നും മിലാനി പ്രതികരിച്ചിരുന്നു.
എന്നാല്‍ പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മിലാനി മേളഹ്യില് നിന്ന് പിന്മാറിയതെന്ന് ഇറാന് ദേശിയ പത്രം ടെഹ് റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സംവിധായകന് ഡാന്‍ വോള്മാന് അവസാന നിമിഷമാണ് ജൂറിയില്‍ അംഗമായത്. ഇക്കാര്യം വളരെ വൈകിയാണ് മിലാനി അറിഞ്ഞതെന്നും ടെഹ്റാന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം മത്സരചിത്രങ്ങളുടെ വിധി നിര്‍ണ്ണയം പൂര്‍ത്തിയായതിനാല്‍ മിലാനി നാട്ടിലേക്ക് മടങ്ങിയതില്‍ തെറ്റില്ലെന്ന് മേള അധികൃതര്‍ അറിയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് അധ്യക്ഷനായ അഞ്ചംഗ പാനല്‍ ബുധനാഴ്ച പുരസ്കാരം നിര്‍ണയം പൂര്‍ത്തിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: