ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉപ്പുതുറയിലെ ചപ്പാത്തില്‍ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവരുന്ന ഇ.എസ്. ബിജിമോള്‍ എം.എല്‍.എയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ബിജിമോളുടെ ആരോഗ്യനില മോശമാണെന്ന് ഇന്നലെ തന്നെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം ബിജിമോളെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ ഭരണകൂടം എത്തിയിരുന്നെങ്കിലും അവര്‍ വഴങ്ങിയിരുന്നില്ല. ബിജിമോള്‍ക്കൊപ്പം നിരാഹാരം അനുഷ്ഠിച്ചിരുന്ന മൂന്ന് സമരസമിതി നേതാക്കളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബിജിമോള്‍ക്ക് പകരം വൈക്കം എം.എല്‍.എ അജിത്ത് നിരാഹാരസമരം തുടരും. ബിജിമോള്‍ക്കൊപ്പം
അതേസമയം ഇതേ വിഷയത്തില്‍ വണ്ടിപ്പെരിയാറില്‍ എസ്.രാജേന്ദ്രന് എം.എല്‍.എ. നടത്തുന്ന നിരാഹാര സമരം രണ്ട് ദിവസവും റോഷി അഗസ്റ്റിന് എം.എല്‍.എയുടെ നിരാഹാരം മൂന്ന് ദിവസവും പിന്നിട്ടു. പ്രശ്നപരിഹാരം ഉണ്ടാകുന്നതുവരെ ജനപ്രതിനിധികളുടെ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: