ന്യൂദല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ ഹൈക്കോടതിയില്‍ വിരുദ്ധ നിലപാട് സ്വീകരിച്ച അഡ്വക്കേറ്റ് ജനറലിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരണം തേടി. ദല്‍ഹിയിലുള്ള മുഖ്യമന്ത്രി ഫോണില്‍ വിളിച്ചാണ് വിശദീകരണം ആരാഞ്ഞത്.
എ.ജിയുടെ വിശദീകരണം സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. എ.ജിയുടെ അഭിപ്രായം അദ്ദേഹം തന്നെ തിരുത്തിക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളഹൗസിലെ ചേര്‍ന്ന എം.പിമാരുടെ യോഗവും എ.ജിയുടെ നടപടിയിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ അറിയിച്ചു.
മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെയും ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെയും കണ്ടിരുന്നു. തിങ്കളാഴ്ച രണ്ട് സംസ്ഥാനങ്ങളിയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: