ഇസ്ലാമാബാദ്: പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നാറ്റോ വീണ്ടും ആക്രമണം നടത്തിയാല്‍ അനുമതിക്ക് കാത്തു നില്‍ക്കാതെ തിരിച്ചടി നല്കാന് പാക് സൈനിക മേധാവി അഷ്ഫാക് പര്‍വേസ് കയാനി സൈനികര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിനായി അതിര്‍ത്തിയില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞയാഴ്ച നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പാകിസ്ഥാന് കടുത്ത തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ശക്തമായ പ്രത്യാക്രമണം നടത്താന്‍ പാക് സൈന്യം സുസജ്ജമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നാറ്റോ സേനയാണ് ആക്രമണം നടത്തുന്നതെങ്കില്‍ അനുവാദത്തിന് പോലും പാക് സൈന്യം കാക്കേണ്ടതില്ല. സൈനിക മേധാവിമാരുടെ ആരുടെയെങ്കിലും അനുമതി വാങ്ങണമെന്ന കാര്യത്തിലും ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യാക്രമണത്തിന് സൈന്യത്തിന് എല്ലാവിധ സഹായങ്ങളും ആയുധങ്ങളും നല്‍കുമെന്നും കയാനി പറഞ്ഞു.
ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നു കയാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ചു ബോണ്‍ സമ്മേളനം പാക്കിസ്ഥാന് ബഹിഷ്കരിച്ചു. ആക്രമണത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന യു.എസ് നിലപാട് വന്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: