തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. കേരളത്തിലെ നാല് ജില്ലയിലെ ലക്ഷക്കണക്കിന് ആളുകള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തില്‍ കടുത്ത ആശങ്കയില്‍ കഴിയുകയാണെന്ന് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
അണക്കെട്ടിന്റെ ഭ്രംശമേഖലയില്‍ തുടരെത്തുടരെ ഉണ്ടാകുന്ന ഭൂചലനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനാല്‍ അടിയന്തിരമായി അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറയ്ക്കണം. ഇതിന് തമിഴ്നാട് സര്‍ക്കാര്‍ സഹായിക്കണമെന്നാണ് കത്തില്‍ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളവും തമിഴ്നാടും തമ്മില്‍ വളരെ രമ്യമായാണ് ഇതുവരെ മുന്നോട്ടുപോയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാത്ത രീതിയില്‍ പ്രശ്നം പരിഹരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. തമിഴ്നാടിന് ആവശ്യമുള്ള ജലം വിട്ടു നല്കുന്ന്തിന് യാതൊരു തരത്തിലുള്ള വിട്ടു വീശ്ചയും കേരളം കാണിക്കില്ലെന്ന ഉറപ്പും കത്തില്‍ നല്‍കിയിട്ടുണ്ട്.
വാട്ടര്‍ ഫോര്‍ തമിഴ്നാട് സേഫ്റ്റി ഫോര്‍ കേരള എന്നതാണ് കേരളത്തിന്റെ സന്ദേശമെന്നും കത്തില്‍ മുഖ്യമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: