ഇടുക്കി: ഇടതുപക്ഷം അധികാരത്തില്‍ വന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. അതിനുള്ള പണം കണ്ടെത്താന്‍ എല്‍.ഡി.എഫിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശനത്തിനായി ഇടുക്കി ജില്ലയില്‍ എത്തിയതായിരുന്നു വി.എസ്.
കേരളത്തിന്റെ കാശ് കൊണ്ടാകും പുതിയ ഡാം നിര്‍മ്മിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടതുമുന്നണി സംഘടിപ്പിക്കുന്ന മനുഷ്യമതില്‍ കൂട്ടായ്മയിലൂടെ പണം സ്വരൂപിക്കാന്‍ കഴിയും. കേന്ദ്രസര്‍ക്കാരും കോടതിയുമാണു ഡാം നിര്‍മാണത്തില്‍ അവസാന തീര്‍പ്പുണ്ടാക്കേണ്ടത്.
തമിഴ്നാട്ടിലെയും കേരളത്തിലെയും മുഖ്യമന്ത്രിമാരെ വിളിച്ചു ചര്‍ച്ച നടത്തുമെന്ന പ്രധാനമന്ത്രിയുടെ നല്കിയ ഉറപ്പ് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചപ്പാത്തില്‍ നാലു ദിവസമായി നിരഹാര സമരം നടത്തുന്ന ബി.എസ്. ബിജിമോള്‍ എംഎല്‍എയെയും മറ്റു നേതാക്കളെയും വിഎസിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സംഘം സന്ദര്‍ശിക്കും.
വി.എസിനൊപ്പം എന്‍.കെ. പ്രേമചന്ദ്രന്, സി. ദിവാകരന്, പി.സി. തോമസ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: