തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാത്രി പ്രത്യേക മന്ത്രിസഭായോഗം ചേരും. വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക അറിയിച്ചുകൊണ്ട് തമിഴ്നാടിന് കത്തയയ്ക്കാനും മുഖ്യമന്ത്രി ദല്‍ഹിക്ക് പോകാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
പുതിയ അണക്കെട്ടിന്റെ കരാര്‍ വ്യവസ്ഥകളെ സംബന്ധിച്ച് ഉടന്‍ വ്യക്തമായ ധാരണയുണ്ടാക്കണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് പ്രതിപക്ഷവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാത്രി ഒമ്പത് മണിക്ക് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം മാത്രമായിരിക്കും ചര്‍ച്ച ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: