മധുര: കനത്ത മഴവെള്ളപ്പാച്ചിലില്‍ വൈഗ നദിക്കു കുറുകെയുള്ള ചെക് ഡാം തകര്‍ന്നു. രാമനാഥപുരം ജില്ലയിലെ നന്ദി വളസായ് ഗ്രാമത്തിലെ ഡാമാണു തകര്‍ന്നത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും ടണല്‍ വഴി വെള്ളമെത്തുന്നത് വൈഗ നദിയിലേക്കാണ്.
ഡാം തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. 14 കോടി രൂപ മുടക്കിയാണ് ഒമ്പതു മാസം മുന്‍പ് ഡാം നിര്‍മിച്ചത്. കുടിവെള്ള വിതരണത്തിനും 52 ചെറിയ ജലസേചന പദ്ധതികള്ക്കുമായാണു ഡാം നിര്‍മിച്ചത്. മഴക്കാലത്തു വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുമെന്ന ആശങ്കയില്‍ നാട്ടുകാര്‍ ഡാം നിര്‍മാണത്തെ എതിര്‍ത്തിരുന്നു.
കാലപ്പഴക്കം കാരണം വിവാദത്തിലായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും ടണല്‍ വഴിയാണ് വൈഗ നദിയിലേക്കും ഡാമിലേക്കും തമിഴ്നാട് ജലമെത്തിക്കുന്നത്. കലക്ടര്‍ അരുണ്‍ റോയ്യുടെ നിര്‍ദ്ദേശ പ്രകാരം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതായി കോണ്‍ഗ്രസ് നേതാവ് കെ. രത്തിനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: