മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാമില്‍ ചാര്‍ച്ച കൂടിയതായി അണക്കെട്ട് സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡാമിന്റെ പതിനെട്ടാം ബ്ലോക്കിലാണ് ചോര്‍ച്ച കൂടിയത്.
ഈ മാസം പതിനെട്ടിനുണ്ടായ ഭൂചലനങ്ങളെ തുടര്‍ന്ന് അണക്കെട്ടില്‍ ഗുരുതര വിള്ളലുകളും ചോര്‍ച്ചയും കണ്ടെത്തിയിരുന്നു. ഈ ചോര്‍ച്ച കൂടിയെന്നാണ് ഇന്ന് ഉദ്യോഗസ്ഥര്‍ വി.എസിനെ അറിയിച്ചത്. അണക്കെട്ടിന്റെ 130 അടി ഉയരത്തില്‍ പതിനെട്ടാം ബ്ലോക്കിലെ നടപ്പാതയില്‍ ഉറവപോലെ വെള്ളം പുറത്തേക്ക് തള്ളികയാണെന്നു കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.5 അടിയായി തുടരുകയാണ്. ഇന്നലെ വൈകിട്ട് മുതല്‍ വൃഷ്ടി പ്രദേശത്ത് തുടങ്ങിയ മഴ ഇന്നും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: