മൈസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആറുകിലോമീറ്റര്‍ അകലെയാണ് ചാമുണ്ഡപര്വ്വതം. പര്‍വ്വതത്തിനു മുകളില്‍ കീര്ത്തികേണ്ട ചാമുണ്ഡേശ്വരി ക്ഷേത്രം കാണാം. പര്‍വ്വതത്തില്‍ കയറുന്നതിനു പടികളുണ്ടാക്കിയിട്ടുണ്ട്.
പര്‍വ്വതത്തില്‍ ഒരു മതില്‍ക്കെട്ടിനുള്ളില്‍ മഹിഷാസുരന്റെ മൂര്‍ത്തി ഇരിക്കുന്നു. അതിനു കുറച്ചു മുന്നിലായിട്ടാണ് ചാമുണ്ഡീദേവീക്ഷേത്രം. കുറച്ചു വാതിലുകള്‍ക്കുള്ളിലാണ് ദേവിവിഗ്രഹം. ഈ ക്ഷേത്രത്തില്‍ നിന്നു കുറച്ചകലെ ഒരു പ്രാചീനശിവക്ഷേത്രം കാണാം. ക്ഷേത്രത്തിനുള്ളില്‍ത്തന്നെ പാര്വ്വതീക്ഷേത്രവുമുണ്ട്. പ്രദക്ഷിണത്തില്‍ അന്യ ദേവവിഗ്രഹങ്ങളും കാണാം. മുകളില്‍ നിന്ന് പടികളിലൂടെ ഏകദേശം മൂന്നിലൊരുഭാഗം വഴി ഇറങ്ങി വരുമ്പോള്‍ വഴിയരികില്‍ ഗംഭീരമായ ഒരു നന്ദിവിഗ്രഹം കാണാം. ഇതു പതിനാറടി വലിപ്പമുള്ളതും കലാപരമായി പ്രസിദ്ധിയാര്‍ജ്ജിച്ചതുമാണ്. പലരും ഇതിനു പ്രദക്ഷിണം വച്ചു വണങ്ങുന്നുണ്ട്.
നഞ്ചന്‍ഗുഡ്
മൈസൂറില്‍ നിന്ന് ഇരുപത്തഞ്ചു കിലോമീറ്ററ് ദൂരെ നഞ്ചന്‍ഗുഡ് എന്ന ടൗണ്‍ സ്റ്റേഷനുണ്ട്. സ്റ്റേഷനില്‍ നിന്ന് ഒന്നരക്കിലോമീറ്ററ് അകലെയാണ് ഈ ക്ഷേത്രം. ഇതു പേരുകേട്ട ശിവക്ഷേത്രമാണ്. നൂറ്റെട്ടു ദിവ്യങ്ങളായ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രവും ഉള്‍പ്പെടും. ഇതിനെ ഗരളപുരിയെന്നു വിളിക്കുന്നു.
ഈ സ്ഥലം കാവ്യാനീ, ഗുണ്ഡന് നദികളുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ചാമുണ്ഡപര്വ്വതത്തില് നിന്നു മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളു.നഞ്ചുദേവേശ്വരന് (നീലകണ്ഠന്) ശിവന്റെ ബൃഹത്തായ ക്ഷേത്രമാണ് ഇവിടത്തേത്. പ്രധാന സ്ഥാനത്ത് ലിംഗവിഗ്രഹമാണ്. ഒരു വശത്ത് പാര്വ്വതീക്ഷേത്രവുമുണ്ട്. പ്രദക്ഷിണത്തില്‍ കാര്ത്തികേയന്, ഗണപതി മുതലായ ദേവന്മാരെയും ദര്‍ശിക്കാം.മാസംതോറും വെളുത്തവാവിന്‍നാള്‍ ഇവിടെ രഥോല്‍സവം നടക്കുന്നുണ്ട്. ഇതില്‍ മേടമാസത്തിലേയും തുലാമാസത്തിലേയും വെളുത്തവാവുത്സവം വളരെ ആഘോഷപൂര്‍വ്വം കൊണ്ടാടിവരുന്നു.
യാദവഗിരി
മൈസൂറില്‍ നിന്ന് അമ്പതുകിലോമീറ്ററ് അകലെയാണ് ഈ സ്ഥലം. .ദക്ഷിണഭാരതത്തില്‍ ശ്രീരാമാനുജസമ്പ്രദായത്തിലുള്ള നാലു പ്രധാന വിഷ്ണുക്ഷേത്രങ്ങളുണ്ട്. ശ്രീരംഗം, തിരുപ്പതി, കാഞ്ചി, മേലുകോട്ടെ. ശ്രീരാമാനുജാചാര്യരാണ് ഈ ക്ഷേത്രത്തിന്റെ ജീര്‍ണോദ്ധാരണം നടത്തിയത്. അദ്ദേഹം ഇവിടെ പതിനാറു വര്‍ഷം താമസിച്ചിരുന്നു. സമ്പത്കുമാരസ്വാമിയുടെ വിശാലമായ ക്ഷേത്രം ഇവിടുണ്ട്. ക്ഷേത്രത്തില്‍ �ഭഗവാന് നാരായണന്റെ വിഗ്രഹമാണ്. ഈ ക്ഷേത്രത്തിലെ ഉത്സവമൂര്‍ത്തിയുടെ പേരാണ് സമ്പത്കുമാരസ്വാമി.
ക്ഷേത്രസമീപത്ത് കല്യാണതീര്ത്ഥം കാണാം. അതിനടുത്തു തന്നെയാണ് പരിധാനശില. �ഭഗവാന് ദത്താത്രേയന് ഈ ശിലയിലിരുന്നു സന്യാസം സ്വീകരിച്ചതായി പറയപ്പെടുന്നു. ശ്രീരാമാനുജാചാര്യന് ഈ ശിലയില്‍ കാഷായവസ്ത്രവും ദണ്ഡും വച്ചശേഷം വീണ്ടും അവ സ്വീകരിച്ചു. ഇവിടെ വരുന്ന സന്യാസിമാര്‍ ഈ പാരമ്പര്യം പിന്തുടരുന്നു.
ഇവിടെ പര്‍വ്വതത്തില്‍ യോഗനൃസിംഹക്ഷേത്രമുണ്ട്. താഴെ ശ്രീനാരായണക്ഷേത്രസമീപത്ത് വളരെ പഴക്കംചെന്ന ഒരു ലന്ത വൃക്ഷം നില്ക്കുന്നു. ഈ വൃക്ഷത്തിനു പൂജ നടത്തപ്പെടുന്നുണ്ട്.ശ്രീരാമാനുജാചാര്യര്‍ തീര്ത്ഥാടനാവസരത്തില് ഇവിടെ വരികയും തോണ്ടനൂരില് (ഭക്തപുരി) താമസിക്കുകയും ചെയ്തു. അദ്ദേഹത്തിന്റടുത്ത് തിലകം തൊടാനുള്ള വെളുത്തമണ്ണ് (തിരുമണ്‍) ഇല്ലായിരുന്നു. അതേപ്പറ്റി ചിന്തിച്ചുകൊണ്ടാണ് അദ്ദേഹം ഉറങ്ങിയത്. രാത്രി സ്വപ്നം കണ്ടു. �എന്റെ സമീപം ധാരാളം തിരുമണ്‍ ഉണ്ടെന്ന്� ശ്രീനാരായണന് പറയുന്നതായിട്ട്.
പ്രഭാതത്തില്‍ എഴുന്നേറ്റ് ആചാര്യന് അവിടത്തെ രാജാവിനെയും സേവകന്മാരെയും കൂട്ടിക്കൊണ്ട് സ്വപ്ന നിര്‍ദ്ദിഷ്ടസ്ഥലത്തെത്തി. അവിടെ �ഭൂമി കുഴിച്ചപ്പോള്‍ ശ്രീനാരായണന്റെ വിഗ്രഹവും വളയെധികം തിരുമണ്ണും ലഭിച്ചു. ആ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്.
സമ്പത്കുമാരനെ സംബന്ധിച്ച് മറ്റൊരു കഥകൂടി പറയപ്പെടുന്നുണ്ട്. രാമാനുജാചാര്യന് അതു ദില്ലി ചക്രവര്‍ത്തിയില്‍ നിന്നും വാങ്ങിക്കൊണ്ടുവന്നതാണ്. എന്നാല്‍ ഈ കഥയ്ക്കു തെളിവൊന്നുമില്ല. ആചാര്യന്റെ ജീവിതകാലത്തു ദില്ലിയില്‍ മുസ്ലീം�രണം തന്നെ ഇല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: