കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ചു സര്‍ക്കാരിനോടു ഹൈക്കോടതി വിശദീകരണം തേടി. ജനങ്ങളുടെ സുരക്ഷയ്ക്ക് സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി അഡ്വക്കേറ് ജനറലിനോട് നിര്‍ദ്ദേശിച്ചു. നാളെത്തന്നെ വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
ഹൈക്കോടതി അഭിഭാഷകന് രാജന് നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണു കോടതി നിര്‍ദേശം. 35 ലക്ഷം ആളുകളുടെ ജീവനെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിതെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് ടി.ആര്. രാമചന്ദ്ര മേനോന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. എത്രയും പെട്ടെന്നു സര്‍ക്കാര്‍ നടപടികളെക്കുറിച്ചു വ്യക്തമാക്കണം. ഇതുവരെ എന്തു നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വിശദീകരിക്കണം.
വിഷയം സുപ്രീംകോടതി പരിഗണനയിലാണെന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഹര്‍ജിക്കാരന്റെ ആശങ്കയാണു പരാതിയില്‍ പ്രതിഫലിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: