വാഷിങ്ടണ്‍: സോവിയറ്റ് സ്വേച്ഛാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ മകള്‍ സ്വെറ്റ്ലാന പീറ്റേഴ്സ് (85)അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധിതയായിരുന്ന അവര്‍ അമേരിക്കയിലെ ഒരു വൃദ്ധസദനത്തിലായിരുന്നു കഴിഞ്ഞിരുന്നത്. 1967ലാണ് ലെന അമേരിക്കയില്‍ അഭയം തേടിയത്.
കമ്യൂണിസത്തെയും സ്റ്റാലിനെയും തളളിപ്പറഞ്ഞ ലെന തന്റെ പാസ്പോര്‍ട്ട് കത്തിച്ച ശേഷമാണു അമേരിക്കയില്‍ അഭയം തേടിയത്. മോസ്കോ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ലെന എഴുത്തുകാരിയും അധ്യാപികയുമായിരുന്നു. അവര്‍ എഴുതിയ നാലു പുസ്തകങ്ങളില്‍ രണ്ട് ഓര്‍മക്കുറിപ്പുകള്‍ വളെരെയധികം വിറ്റു പോയവയാണ്.
നാലു തവണ വിവാഹിതയായ ലെനയ്ക്കു ഒരു മകനും മകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: