ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കുന്നതുവരെ പാര്‍ലമെന്റ് നടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബഹളത്തെ തുടര്‍ന്ന് ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു.
പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. തീരുമാനം പിന്‍വലിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് ബി.ജെ.പിയും ഇടത് പാര്‍ട്ടികളും വ്യക്തമാക്കി.
പതിനൊന്ന് മണിക്ക് സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രശ്നമുന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 12 മണിവരെ സഭ നിര്‍ത്തി വച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എം.പിമാരും ബഹളമുണ്ടാക്കി.
12 മണിക്കും സഭ ചേര്‍ന്നപ്പോള്‍ ബഹളം തുടര്‍ന്നതിനാല്‍ ഇരു സഭകളും ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു. പാര്‍ലമെന്റ് നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ സ്തംഭിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: