ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അടിയന്തിര പഠനം നടത്താന്‍ കേരളം തീരുമാനിച്ചു. ഇതിനായി റൂര്‍ക്കി ഐ.ഐ.ടിയുമായി കേരളം നാളെ കരാര്‍ ഒപ്പിടും. വെള്ളം ഒഴുകിയെത്തുന്ന സമയം, അതുണ്ടാക്കുന്ന ആഘാതം എന്നീ വിഷയങ്ങളിലാണ് പഠനം നടത്തുക.
റൂര്‍ക്കി ഐഐടിയിലെ വിദഗ്ധരുമായി മുല്ലപ്പെരിയാര്‍ പദ്ധതിയുടെ ചുമതലയുളള എന്‍ജിനീയറാണു കരാര്‍ ഒപ്പിടുക. മൂന്നു മാസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണു നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍ 30 ലക്ഷം രൂപ ചെലവഴിക്കും.
പഠന റിപ്പോര്‍ട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിക്കു മുന്നില്‍ സമര്‍പ്പിക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനിടെ പുതിയ ഡാമിന്റെ പാരിസ്ഥിതിക അനുമതിക്കായി കേരളം ഉടന്‍ തന്നെ അപേക്ഷ നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: