ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ കരട് അണ്ണ ഹസരെ സംഘം തള്ളി. ബില്ല് നിരാശപ്പെടുത്തുന്നതാണെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു. ഒരു കാരണവശാലും ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്ലിനായി രൂപീകരിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് കരട് തയാറാക്കിയത്. കമ്മിറ്റി തയാറാക്കിയ കരടില്‍ ജുഡീഷ്യറിയേയും പ്രധാനമന്ത്രിയേയും ഒഴിവാക്കിയതാണ് ഹസാരെ സംഘത്തെ ചൊടിപ്പിച്ചത്. ഉദ്യോഗസ്ഥ തലത്തില്‍ ഏറ്റവും താഴെ തട്ടിലുള്ളവരെയും ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ഹസാരെ സംഘം ആവശ്യപ്പെട്ടിരുന്നു. ഇതും സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിച്ചിട്ടില്ല.
നേരത്തെ നല്കിയ ഉറപ്പുകളൊന്നും പാലിക്കാതെ ലോക്പാല്‍ ബില്ല് ഉണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ വീണ്ടുമൊരു ജനകീയ പ്രക്ഷോഭത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് സംഘത്തിലെ പ്രധാനി കിരണ്‍ ബേദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: