ന്യൂദല്‍ഹി: പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് ഒരു രൂപ കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. നാളെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തില്‍ ഒരു രൂപ കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് എണ്ണക്കമ്പനിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം ആദ്യം വീപ്പയ്ക്ക് 115.85 ഡോളറായിരുന്നു അസംസ്കൃത എണ്ണയുടെ വില. ഇത് 107 ഡോളറായി കുറഞ്ഞിട്ടുണ്ട്. 115 ഡോളര്‍ ആയിരുന്നപ്പോഴാണ് രാജ്യത്ത് 2.22 രൂപയുടെ കുറവു വരുത്തിയത്.
നാളെ നടക്കുന്ന വില പുനര്‍നിര്‍ണയത്തില്‍ 1.02 രൂപയുടെ കുറവു വരുത്താനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ രൂപയുടെ വില കണക്കിലെടുക്കുമ്പോള്‍ വില കുറവു വരുത്തിയേക്കില്ലെന്നും സൂചനയുണ്ട്. രൂപയുടെ വില ഈ മാസം ആദ്യം 49.30 ആയിരുന്നത് 52 വരെയായി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: