ന്യൂദല്‍ഹി: ചില്ലറവ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച ചര്‍ച്ചയ്ക്കായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ അവരുടെ നിലപാടുകളില്‍ ഉറച്ചു നിന്നതാണ് ചര്‍ച്ച അലസിപ്പിരിയാന്‍ കാരണം.
പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്നും പിന്നോട്ട് പോകണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. തീരുമാനം മരവിപ്പിച്ചതിന് ശേഷം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം എഫ്.ഡി.ഐ കൊണ്ടു വര്‍ണമെന്ന് ചില പാര്‍ട്ടികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ എഫ്.ഡി.ഐ നടപ്പാക്കാനുള്ള തീരുമാനം പിന്‍വലിക്കാതെ മറ്റൊരു ചര്‍ച്ചയ്ക് തയാറല്ലെന്ന നിലപാടില്‍ ബി.ജെ.പിയും ഇടതുകക്ഷികളും ഉറച്ച് നില്‍ക്കുകയായിരുന്നു.
സര്‍വ്വകക്ഷി യോഗത്തിന്റെ വിശദാംശങ്ങള്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിദേശനിക്ഷേപ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികള്‍ തിങ്കളാഴ്ച പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സര്‍വകക്ഷിയോഗം വിളിച്ചത്.
യു.പി., മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടകം, തമിഴ്നാട്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, ഒറീസ്സ എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം വിദേശ ചില്ലറവ്യാപാരികളെ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം എഫ്.ഡി.ഐ വിഷയത്തില്‍ സഭാ സ്തംഭനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: