ഖാര്തും: സുഡാനിലെ കെനിയന്‍ അംബാസഡറെ പുറത്താക്കി. സുഡാന് പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെതിരേ കെനിയന്‍ ജഡ്ജി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നപടിയെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡാര്‍ഫര്‍ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടെന്ന പേരിലാണ് ബഷീറിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മൂന്നു ദിവസത്തിനുളളില്‍ രാജ്യം വിടണമെന്നാണു കെനിയന്‍ അംബാസഡര്‍ക്കു നല്കിയ നിര്‍ദേശം. അതേസമയം, സുഡാന് അംബാസഡറോടു രാജ്യം വിടാന്‍ കെനിയയും ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: