ന്യൂദല്‍ഹി: ചില്ലറ വില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തെയ്ക്ക് പിരിഞ്ഞു.
വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്കി. അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇരു സഭകളിലും ബഹളം ശക്തമായി. പിന്നീട് ഉച്ചവരെ സഭ നിര്‍ത്തിവച്ചെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ ഇരു സഭകളും ഇന്നത്തേക്കു പിരിയുന്നതായി അധ്യക്ഷന്മാര് അറിയിച്ചു.
ലോക്സഭയില്‍ ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയും രാജ്യസഭയില്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് അരുണ്‍ ജയ്റ്റ് ലിയും നോട്ടിസ് നല്കി. ബിജെപിയെ കൂടാതെ എഐഎഡിഎംകെ, എസ്.പി, ബി.എസ്.പി, ജെ.ഡി.-യു പാര്‍ട്ടികളും ഇടതുകക്ഷികളും വിലക്കയറ്റം, വിദേശനിക്ഷേപം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചു ബഹളം വച്ചു.
വിഷയത്തില്‍ നാളെ സര്‍വ്വകക്ഷിയോഗം വിളിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: