തിരുവനന്തപുരം: ചില്ലറ വിപണന മേഖലയില്‍ വിദേശ നിക്ഷേപം കേരളത്തില്‍ നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് മുസ്ലീം ലീഗ് തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും വ്യകുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തി മാത്രമെ ഇക്കാര്യത്തില്‍ ഒരു തീരുമാനം സാദ്ധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില്ലറ മേഖയില്‍ വിദേശനിക്ഷേപത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് ഗുണദോഷങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.
പ്രഥമദൃഷ്ട്യാ ഇത് വ്യാപാരി വ്യവസായി സമൂഹത്തെ ബാധിക്കുമെന്ന് മനസിലാകുമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: