ചെന്നൈ: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദ സംഘടനയില്‍പ്പെട്ട രണ്ടു പേരെ ചെന്നൈയില്‍ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അഷറഫ് ഖാന്, അബ്ദുള്‍ റഹ്മാന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ ആറിന് ബംഗളൂരുവില്‍ സ്ഫോടനം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിരുന്നു. അറസ്റ്റിലായവര്‍ക്ക് ദല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് സൂചനയുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരുവരെയും ദല്‍ഹിക്കു കൊണ്ടു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: