കെയ്റോ: ഈജിപ്റ്റില്‍ പ്രക്ഷോഭകാരികള്‍ വാതക പൈപ്പ് ലൈന്‍ സ്ഫോടനത്തില്‍ തകര്‍ത്തു. ഇസ്രയേല്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലേക്കുളള പൈപ്പ് ലൈനുകളാണു തകര്‍ത്തത്. ഹുസ്നി മുബാറാക്കിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം ഈജിപ്റ്റില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് ഗാസ മുനമ്പിനോട് അടുത്ത പ്രദേശമായ അല്‍ ആരിഷ് മേഖലയില്‍ സ്ഫോടനമുണ്ടായത്.
ചെറിയ ബോംബുകള്‍ പൈപ്പ് ലൈനുകളില്‍ സ്ഥാപിച്ച് റിമോട്ട് ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായും അക്രമത്തിന് നേതൃത്വം നല്കിയ കലാപകാരികളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുബറാക്കിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം ഈവര്ഷമുണ്ടാകുന്ന ഒമ്പതാമത്തെ സ്ഫോടനമാണിത്.
ഈ മാസം 25നും പൈപ്പ് ലൈനു നേരെ ആക്രമണം നടന്നിരുന്നു. ഇസ്രയേലുമായി 20 വര്‍ഷത്തെ പ്രകൃതി വാതക ഉടമ്പടിയില്‍ ഈജിപ്റ്റ് ഒപ്പുവച്ചതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ഫോടനത്തെ തുടര്‍ന്നു ഇരുരാജ്യങ്ങളിലേക്കുമുളള വാതക വിതരണം നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: