തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന ഭൂചലനത്തിെന്റ പശ്ചാത്തലത്തില്‍ വന്‍ദുരന്തം ഒഴിവാക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 120 അടിയാക്കി കുറക്കണമെന്ന് സര്‍വകക്ഷിയോഗം. ഇപ്പോള്‍ 136 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് എത്രയും അനുമതി നല്‍കണമെന്ന് സര്‍വകക്ഷിയോഗം ആവശ്യപ്പെട്ടു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാന്ദനും മറ്റ് കക്ഷി നേതാക്കളും മന്ത്രിമാരും സംബന്ധിച്ചു. വളരെ ഗുരുതരമായ സ്ഥിതി വിശേഷമാണ് മുല്ലപ്പെരിയറിലേതെന്ന് യോഗം വിലയിരുത്തി. 30ലക്ഷത്തോളം ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണപരവും രാഷ്ട്രീയവുമായ തീരുമാനമെടുക്കണം.
തമിഴ്നാടിന് നല്കി വരുന്ന ജലത്തിെന്റ അളവില്‍ കുറവ് വരുത്തില്ലെന്ന് കേരളം അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിെന്റ ഇന്നത്തെ അവസ്ഥയെ ഏറെ ഗൗരവത്തോടെ തമിഴ്നാടും കാണണമെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി, ജലവിഭവ മന്ത്രി എന്നിവരെ ബോധ്യപ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തമിഴ്നാടിന് വെള്ളം നല്‍കുന്നതിനോട് കേരളത്തിന് എതിര്‍പ്പില്ല. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യം സംബന്ധിച്ച് ആര്‍ക്കു വേണമെങ്കിലും ഉറപ്പു നല്‍കാം. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ ആശങ്ക സംസ്ഥാന സര്‍ക്കാരിന് പരിഗണിച്ചേപറ്റൂ. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രി പി.കെ. .ബന്‍സലിനെ കേരളത്തിന്റെ ആശങ്ക നേരിട്ട് അറിയിച്ചിട്ടുണ്ട്, മുഖ്യമന്ത്രി അറിയിച്ചു. ജൂലൈ 26ന് ശേഷം 20 ഭൂചലനങ്ങള്‍ ഭ്രംശരേഖയില്‍ ഉണ്ടായിട്ടുണ്ട്. റൂര്‍ക്കി ഐഐടി നടത്തിയ പഠനത്തില്‍ ഇവിടെ ഇനിയും ആറു മുതല്‍ ആറര വരെ റിക്ടര്‍ സ്കെയിലില്‍ ഭൂചലനം ഉണ്ടാകാനുള്ള സാധ്യത വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഡാമിന്റെ അടിത്തറയെ ബാധിക്കും. ഉന്നതാധികാര സമിതിയോട് ഈ സാഹചര്യം കേന്ദ്രത്തിന് മുന്നില്‍ വിശദമാക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
ഡാമിലുള്ളത് 15 ടിഎംസി വെള്ളമാണ്. ഡാം പൊട്ടിയാല്‍ അത് താങ്ങാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടാകില്ല. ഇടുക്കി ഡാം കവിഞ്ഞൊഴുകും. അത് 30 ലക്ഷം പേരുടെ മരണത്തിന് ഇടയാക്കും. അതുകൊണ്ട് ജലനിരപ്പ് പരമാവധി താഴ്ത്തണം എന്ന ആവശ്യവും കേരളം ശക്തമായി ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 120 അടിയാക്കി കുറക്കുന്നതോടെ ജലത്തിെന്റ അളവ് ഏഴ് ടിഎംസിയായി കുറയും. ഇപ്പോള്‍ 15 ടിഎംസി വെള്ളമാണുള്ളത്. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍, ദുരന്തത്തിെന്റ അളവ് കുറക്കാന്‍ ജലനിരപ്പ് താഴ്ത്തുന്നതിലൂടെ കഴിയുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.
സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ പ്രധാനമന്ത്രിയേയും ജലവിഭവ മന്ത്രിയേയും ധരിപ്പിക്കുന്നതിന് മന്ത്രിമാരായ പി.ജെ.ജോസഫ്,തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ ഏറ്റവും അടുത്ത ദിവസം ദല്‍ഹിക്ക് പോകും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: