കോട്ടയം: മുഗള്പാലസിനെതിര്വശത്ത് പൊതുവഴിയില്‍ റവന്യൂ ഡിവിഷന് ഓഫീസറുടെ ഉത്തരവ് പ്രകാരം സംരക്ഷിച്ചു വന്നിരുന്ന ആല്‍മരത്തിണ്റ്റെ പ്രധാനപ്പെട്ട ശിഖരങ്ങള്‍ ശനിയാഴ്ച രാത്രിയില്‍ മുറിച്ചുനീക്കി. സംഭവത്തില്‍ നഗരവികസന സമിതിയോഗം പ്രതിഷേധം രേഖപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് തണലായി പടര്ന്നുനിന്നുരുന്ന ആല്‍മരം സ്ഥലത്ത് പുതുതായി ഉയര്‍ത്തിയ ഫ്ളാറ്റിണ്റ്റെ ഉടമയും തൊഴിലാളികളും ചേര്‍ന്നാണ് മുറിച്ചു മാറ്റിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി നഗരവികസനസമിതി നല്കിയ പരാതിയില്‍ പറയുന്നു. ആല്‍മരം പൂര്‍ണ്ണമായും മുറിച്ചു നീക്കുകയോണ് സ്വകാര്യവ്യക്തികളുടെ ലക്ഷ്യമെന്നും ഇത് വൃക്ഷനിയമങ്ങളുടെ ലംഘനമാണെന്നും സമിതി ജില്ലാകളക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. അഡ്വ. അനില്‍ ഐക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തോമസ് മാത്യു, സലിം മുഹമ്മദ് ഹനീഫ്, കെ.വി.സുരേന്ദ്രന്, അഡ്വ. ശ്രീനിവാസ് പൈ, അഡ്വ.ശ്രീജേഷ് നായര്‍, കെ.സി.ചെറിയാന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: