ന്യൂദല്‍ഹി: ഇസ്രത്ത് ജഹാന് കേസില്‍ ആരോപണവിധേയരായ പോലീസുകാര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു.
കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഇസ്രത്ത്, ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ള, അംജദ് അലി റാണ, സീഷന്‍ ജൊഹാര്‍ എന്നിവര്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പോലീസുകാരുമായി നടത്തിയ വെടിവപ്പില്‍ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നാലുപേരും ലഷ്കര്‍ ബന്ധം ആരോപിക്കപ്പെടുന്നവരാണ്. വെടിവെപ്പില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരെ ബന്ധപ്പെട്ട പോലീസ്സ്റ്റേഷനില്‍ 302-ാം വകുപ്പ് പ്രകാരം പ്രത്യേക എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നാണ് ജസ്റ്റിസുമാരായ ജയന്ത് പട്ടേല്‍, അഭിലാഷാ കുമാരി എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം. ആര്.ആര്.വര്‍മ അധ്യക്ഷനും മോഹന്‍ ഝാ, സതീഷ് വര്‍മ എന്നിവര്‍ അംഗങ്ങളുമായുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക് ഭീകരസംഘടനയായ ലഷ്കര്‍ തൊയ്ബയിലെ നാല് അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: